പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ പട്ടിക്കാംതൊടി പുരസ്ക്കാരം കലാമണ്ഡലം കേശവദേവിന്

Sep 5, 2021 at 8:58 pm

Follow us on

തിരുവനന്തപുരം:കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ \’പട്ടിക്കാംതൊടി പുരസ്ക്കാരം\’ പ്രസിദ്ധ കഥകളി ആചാര്യനായ കലാമണ്ഡലം കേശവദേവിന്. കേരള കലാമണ്ഡലത്തിലെ കഥകളിവേഷം വിഭാഗത്തിലെ ആദ്യകാല ശിഷ്യന്മാർ ഏർപ്പെടുത്തിയിട്ടുള്ളതാണ് പട്ടിക്കാംതൊടി പുരസ്ക്കാരം. കഥകളിയിലെ താമസപ്രകൃതികളായ താടി വേഷത്തിലെ അതുല്യ പ്രതിഭയായ കേശവദേവിന് മറ്റൊരു അംഗീകാരം കൂടിയാകും ഈ പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പത്മശ്രീ ഡോ. കലാഗോപി, വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കഥകളി വടക്കൻ വിഭാഗം വകുപ്പ് മേധാവി കലാ. സൂര്യനാരായണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

\"\"

ഗുരുസ്മരണാദിനമായ സെപ്തംബർ 18ന് (കന്നി 2) ശനിയാഴ്ച കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ: ടി. കെ. നാരായണൻ പുരസ്ക്കാരം സമ്മാനിക്കും. കഥകളിക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ഒട്ടേറെ പുരസ്കാരങ്ങൾ കേശവദാസൻ ലഭിച്ചിട്ടുണ്ട്.

\"\"
\"\"

Follow us on

Related News