തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നാളെ. ഇന്നലെവരെ 4.39 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചത്. http://admission.dge.kerala.gov.in എന്ന എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഈ വർഷം ഏഴു ജില്ലകൾക്ക് 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാൻ ഇന്നലെ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് 39,546 സീറ്റുകൾ അധികമായി ലഭിക്കും. ആകെ 4,00,853 സീറ്റുകളാണ് സംസ്ഥാനത്ത് ഉണ്ടാക്കുക.

സീറ്റുകൾ വർദ്ധിപ്പിച്ച് ജില്ലയിലെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം -6275
മലപ്പുറം- 10,646
പാലക്കാട് -5653
കോഴിക്കോട്-6894
കണ്ണൂർ-5453
കാസർഗോഡ് -2855
വയനാട്-1771.