പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

Feb 28, 2020 at 8:12 pm

Follow us on

തിരുവനന്തപുരം: എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ നാളെ 1408 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും യു.എസ്.എസ് പരീക്ഷയ്ക്ക് 81,921 കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം . ഹാൾ ടിക്കറ്റ് ,പേന / പെൻസിൽ , വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ഒന്നാം ഘട്ടം (പേപ്പർ I ) രാവിലെ 10.15 മുതൽ 12.00 വരെ രണ്ടാം ഘട്ടം (പേപ്പർ ॥) ഉച്ചക്ക് 1.15 മുതൽ 3 .00 വരെ. 40 + 40 = 80 മാർക്കിന്റെ പരീക്ഷ . 80 മാർക്കിന്റെ 60 % = 48 മാർക്ക് ആകെ വാങ്ങണം. ഓരോ വിഷയത്തിനും നിശ്ചിത സ്കോർ കരസ്ഥമാക്കണമെന്നില്ല. അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ ആകെ 48 സ്കോർ വാങ്ങണം. ചോദ്യപേപ്പറിൽ തന്നെയാണ് ഉത്തരം എഴുതേണ്ടത്. മലയാളം മീഡിയം ചോദ്യവും ഇംഗ്ലീഷ് മീഡിയം ചോദ്യവും അടുത്തടുത്ത് ഉണ്ടാകും. യുഎസ്എസ് പരീക്ഷാ നിർദേശങ്ങൾ ഇവയാണ്. പരീക്ഷാ തീയതി : 29 – 2 – 2020 ശനി രാവിലെ 10 മുതൽ വൈകിട്ട് 3 വരെ . രാവിലെ 9.30ന് മുൻപ് ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തണം . ഹാൾ ടിക്കറ്റ് ,ബോൾ പോയന്റ് പേന / ,വച്ചെഴുതാനുള്ള സാമഗ്രി,വെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം. ഒഎംആർ ഷീറ്റിലാണ് ഉത്തരങ്ങൾ മാർക്ക് ചെയ്യേണ്ടത്.

നീല / കറുപ്പ് ബോൾ പോയന്റ് പേന ഉപയോഗിച്ച് ബബിളുകൾ കറുപ്പിക്കണം A B C D ഓപ്ഷനുകളിൽ ഏതാണ് ശരിയുത്തരം എന്നുറപ്പാക്കിയതിനു ശേഷമോ ചോദ്യപ്പേപ്പറിൽ ശരിയുത്തരം മാർക്ക് ചെയ്ത ശേഷമോ ബബിളുകൾ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കുന്നതായിരിക്കും നല്ലത് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ഒന്നാം ഘട്ടം (പേപ്പർ I ) രാവിലെ 10.15 മുതൽ 12.00 വരെ രണ്ടാം ഘട്ടം (പേപ്പർ ॥) ഉച്ചക്ക് 1.15 മുതൽ 3 .00 വരെ. പേപ്പർ l – ആകെ 45 മാർക്ക് പാർട്ട് എ മലയാളം / അറബി /സംസ്കൃതം. 15 മാർക്കിന്റെ ചോദ്യങ്ങൾ .15 ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. പാർട്ട് – B മലയാളം 10 മാർക്കിന്റെ ചോദ്യം .15 ചോദ്യങ്ങളിൽ 10 എണ്ണത്തിന് ഉത്തരമെഴുതണം ( 15 ചോദ്യങ്ങൾക്കും ഉത്തരമെഴുതാം .10 എണ്ണമേ പരിഗണിക്കു) പാർട്ട് – സി – ഗണിതം 20 മാർക്കിന്റെ ചോദ്യങ്ങൾ .20നും ഉത്തരമെഴുതണം . പേപ്പർ II – ആകെ 45 മാർക്ക് പാർട്ട് എ ഇംഗ്ലീഷ് . 15 മാർക്കിന്റെ ചോദ്യങ്ങൾ.15 നും ഉത്തരമെഴുതണം. പാർട്ട് ബി- അടിസ്ഥാനശാസ്ത്രം 15 മാർക്ക് .20 ചോദ്യങ്ങൾ .( 20നും ഉത്തരമെഴുതാം ) പാർട്ട് സി – സാമൂഹ്യശാസ്ത്രം 15 മാർക്ക് . 20 ചോദ്യങ്ങൾ. 20നും ഉത്തരമെഴുതാം . ഓരോ വിഷയത്തിനും നിശ്ചിത സ്കോർ കരസ്ഥമാക്കണമെന്നില്ല. അതായത് ,ഗണിതത്തിന് പൂജ്യം സ്കോർ വാങ്ങിയാലും കുഴപ്പമില്ല.പക്ഷെ ആകെ സ്കോർ 90 ന്റെ 70% = 63 സ്കോർ ലഭിച്ചാൽ U S S ലഭിക്കും .

Follow us on

Related News