തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ആർട്ട് എഡ്യൂക്കേഷൻ, ബയോളജി, ഇൻ-സർവീസ് ടീച്ചർ എഡ്യൂക്കേഷൻ, ഉറുദു, കന്നഡ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിലേക്കാണ് നിയമനം.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകാം.
വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂലൈ 19ന് മുൻപ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം.
ENGLISH PLUS https://wa.me/+919895374159
അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.scert.kerala.gov.in സന്ദർശിക്കുക.