പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കോവിഡിനെ തുടർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അധിക അവസരം നൽകില്ലെന്ന് സുപ്രീംകോടതി

Feb 24, 2021 at 4:07 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് അധിക അവസരം നൽകില്ലെന്ന് സുപ്രീം കോടതി. പരീക്ഷയെഴുതാനുള്ള അവസാന അവസരം കോവിഡിനെ തുടർന്ന് നഷ്ടമായവർക്ക് ഈ വർഷം അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. കോവിഡ് വ്യാപന പ്രതിസന്ധി കാരണം പരീക്ഷ എഴുതാൻ കഴിയാതെ അവസാന അവസരം നഷ്ടമായവർക്കും കഴിഞ്ഞ വർഷം പ്രായപരിധി പൂർത്തിയായവർക്കും വീണ്ടും അവസരം നൽകണം എന്നായിരുന്നു ഹർജി സമർപ്പിച്ചവരുടെ വാദം. അവസാന അവസരം പൂർത്തിയാക്കിയവർക്ക് അധിക അവസരം നൽകാൻ തയ്യാറാണെങ്കിലും പ്രായപരിധിയിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

പരീക്ഷയെഴുതാനുള്ള പ്രായപരിധിയും അവസാന അവസരവും നഷ്ടമായവർക്ക് അധിക അവസരം അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ അംഗങ്ങളായ മൂന്നംഗ ബെഞ്ചാണ് വ്യക്തമാക്കിയത്.

Follow us on

Related News