പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയേറെ: ജാഗ്രത നിർദേശങ്ങൾ

Feb 20, 2020 at 6:34 am

Follow us on

\"\"

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ജനങ്ങളും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങള്‍ വരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. കൊതുകുകളെ അകറ്റുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം. കൊതുകുകളെ തുരത്താം രക്ഷനേടാം മഴക്കാലം പൊതുവേ കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകുന്നു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൊതുകുകടിയേല്‍ക്കാതെ നോക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ ഏറ്റവും പ്രധാനം. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക. വൃത്തിയിലൂടെ അസുഖത്തെ തുരത്താം മഴക്കാലമാകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വരും. ഇത് പലപ്പോഴും എലിപ്പനി പകരുന്നതിന് കാരണമാകും. ഡയേറിയ, കോളറ, തുടങ്ങിയവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാല്‍ അതിനുശേഷം ഉടന്‍ തന്നെ പാദങ്ങളും കൈകളും ചെരുപ്പുകളും വൃത്തിയാക്കേണ്ടതാണ്. മുറിവുള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. മലിനജലവുമായി ഇടപെടേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യ പ്രതിരോധ മരുന്ന് ലഭ്യമാണ്. നമ്മുടെ കൈകള്‍ ഭദ്രമാക്കുക കൈകളിലൂടെ പലതരം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൈകള്‍ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളില്‍ നിന്നു രക്ഷനേടാം. യാത്രാമധ്യേയും പല സാഹചര്യങ്ങളിലും അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് സ്പര്‍ശിക്കുമ്പോഴാണ് രോഗാണുക്കള്‍ പലപ്പോഴും കൈകളിലേക്കെത്തുന്നത്. കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. ഭക്ഷണത്തിന് മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിന് ശേഷവും ഉറപ്പായും കൈ സോപ്പുപയോഗിച്ച് കഴുകുക. ജലദോഷവും വൈറല്‍ ഫീവറും അകറ്റാന്‍ മൂക്ക്, വായ, എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകള്‍, എച്ച്1, എന്‍1, വൈറല്‍ ഫീവര്‍ മുതലായ രോഗങ്ങള്‍ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ നിര്‍ബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടേണ്ടതാണ്. തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക. ഭക്ഷണം കരുതലോടെ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് മഴക്കാല രോഗങ്ങള്‍. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഭക്ഷണങ്ങള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കുക. തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ടതാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ തന്നെ പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗങ്ങളെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും വിദഗ്‌ധോപദേശം ലഭിക്കാന്‍ ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശയുടെ ഹെല്‍പ് ലൈനായ 0471 2552056, 1056 (ടോള്‍ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News