പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

Apr 28, 2026 at 11:34 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് (വാർഷിക  പരീക്ഷാഫലം) മെയ്‌ 2ന് പ്രസിദ്ധീക്കരിക്കും. മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ച് ഓരോ വിഷയത്തിലും 30% മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ ക്ലാസ് ഇന്നലെ പൂർത്തിയായി. ഈ മാസം 20മുതൽ 27വരെ നടന്ന  പഠന പിന്തുണ ക്ലാസുകളുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും. മെയ് 2-ന് പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. സംസ്ഥാനത്ത് സർക്കാർ/ എയ്ഡഡ്/ സംസ്ഥാന സിലബസിലുളള അൺ എയ്ഡഡ് പ്രൈമറി/ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് സ്‌പെഷ്യൽ ക്‌ളാസുകൾ നടത്തരുതെന്ന നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ്.

രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയന വർഷം അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ നടപ്പിലാക്കിയ അധിക പഠനപിന്തുണയുടെ അടിസ്ഥാനത്തിലുള്ള പുനർ മൂല്യനിർണ്ണയം സംബന്ധിച്ച് ചുവടെപ്പറയുന്ന തുടർ നിർദേശങ്ങൾ ഇനി പറയുന്നു; പഠനപിന്തുണ ക്ലാസ്സുകളുടെ ഭാഗമായുള്ള വിലയിരുത്തൽ പരീക്ഷയുടെ സ്‌കോറും സമയവും ആകെ സ്‌കോറിന്റെയും സമയത്തിന്റെയും പകുതിയായി നിജപ്പെടുത്താവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ചോദ്യപേപ്പറുകളിൽ ആവശ്യമായ അനുരൂപീകണം വിദ്യാലയ തലത്തിൽ വരുത്തി പുനഃപരീക്ഷ നടത്താവുന്നതാണ്. കന്നട, തമിഴ് മീഡിയം ചോദ്യപേപ്പർ സ്‌കൂൾ തലത്തിൽ തയ്യാറാക്കേണ്ടതാണ്. അധ്യാപകർ അവരുടെ വിഷയത്തിൽ നൽകിയ പഠന പിന്തുണയ്ക്ക് അനുസൃതമായി ചോദ്യപേപ്പറുകളിൽ അനുരൂപികണം നടത്തേണ്ടതാണ്. ഉഷ്ണ തരംഗം മൂലം പഠന പിന്തുണ ക്ലാസുകൾ നൽകാൻ കഴിയാത്തജില്ലകളിൽ പിന്തുടർന്ന രീതി അനുസരിച്ച് പ്രമോഷൻ നൽകേണ്ടതും, സ്‌കൂൾ തുറന്നതിനുശേഷം ആവശ്യമായ ബ്രിഡ്ജിംഗ് നൽകേണ്ടതുമാണ്.

വിദ്യാർഥികളുടെ പുനഃ പരീക്ഷ സ്‌കോറുകൾ സമ്പൂർണ്ണ പ്ലസിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുനഃപരീക്ഷയും ഉത്തരക്കടലാസിന്റെ മൂല്യനിർണ്ണയും കൃത്യതയോടെ സമയബന്ധിതമായി എല്ലാ വിദ്യലയങ്ങളും പൂർത്തീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസർമാരും ഉറപ്പുവരുത്തേണ്ടതാണ്.

Follow us on

Related News