പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Mar 14, 2026 at 5:49 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് മധ്യ വേനലവധിക്ക് 2 കിലോഗ്രാം സ്പെഷ്യൽ അരി വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും അരി നൽകും. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചു നൽകും.

സ്കൂളുകൾക്കുള്ള നിർദേശങ്ങൾ

🌐സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്-വെയറിൽ (http://mdms.kerala.gov.in) സ്കൂളുകൾ രേഖപ്പെടുത്തിയിട്ടുള്ള ഫീഡിങ് സ്ട്രെങ്‌ത്തിൻ്റെ അടിസ്ഥാനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സപ്ലൈകോയ്ക്ക് കൈമാറുന്ന ഇൻഡന്റ്റ് പ്രകാരമാണ് സ്കൂളുകൾക്ക് വിതരണത്തിനുള്ള അരി അനുവദിക്കുന്നത്.
🌐 ഇൻഡന്റ് പ്രകാരമുള്ളതും വിതരണത്തിനാവശ്യവുമായ അരി സപ്ലൈകോ അധികൃതർ സ്കൂളുകളിൽ എത്തിച്ചുനൽകുന്നതാണ്. പി.ടി.എ, സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും മേൽനോട്ടത്തിലും കൈപ്പറ്റേണ്ടതും വിതരണ പൂർത്തീകരിക്കുന്നതുവരെ അരി സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.
🌐വിതരണത്തിനായി സ്കൂളിൽ ലഭിച്ച അരിയുടേയും തുടർന്ന് രക്ഷിതാക്കൾക്ക് വിതരണം ചെയ്ത അരിയുടെയും വിവരങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ അതാത് ദിവസം തന്നെ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
🌐വിതരണത്തിനായി സ്കൂളുകൾക്ക് ലഭിച്ച അരിയുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ ‘Rice Details’ എന്ന മെയിൻ മെനുവിന് കീഴിൽ ‘Stock Entry’ സെലക്ട് ചെയ്യേണ്ടതും Invoice number and date received date എന്നിവ രേഖപ്പെടുത്തേണ്ടതുമാണ് .തുടർന്ന്, ‘received item’ എന്നതിന് കീഴിൽ ‘special rice’ സെലക്ട് ചെയ്ത് സ്കൂളിന് ലഭിച്ച അരിയുടെ അളവ് enter ചെയ്ത് add ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഡാറ്റ സേവ് ചെയ്യപ്പെടുന്നതാണ്.


🌐അരിയുടെ വിതരണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സോഫ്റ്റ് വെയറിൽ ‘Rice Details’ എന്ന മെയിൻ മെനുവിന് കീഴിൽ ‘Special Rice Distribution’ സെലക്ട് ചെയ്യേണ്ടതും മാസം, വിതരണ തീയ്യതി എന്നിവ സെലക്ട് ചെയ്ത് അരി ലഭിച്ച കുട്ടികളുടെ എണ്ണം (standard, ആൺകുട്ടികൾ, പെൺകുട്ടികൾ തിരിച്ച്) രേഖപ്പെടുത്തി ‘Save’ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതുമാണ്. ഡാറ്റ സേവ് ചെയ്യപ്പെടുന്നതാണ്. നതാണ്.
🌐സ്കൂളുകളിലേക്കുള്ള അരിവിതരണം 29.03.2026 നകം പൂർത്തീകരിക്കുവാൻ സപ്ലൈക്കോയോട് നിർദേശിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന അരി 31.03.2026 നു തന്നെ അർഹരായ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യേണ്ടതാണ്.
🌐സ്കൂൾ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപെട്ട് 2026 മാർച്ച് മാസം സാധാരണ രീതിയിൽ ഇൻഡന്റ് ചെയ്യപെട്ടിട്ടുള്ള അരി ബാലൻസ് വരുന്ന സാഹചര്യം ഉണ്ടെങ്കിൽ ആയതു സ്പെഷ്യൽ അരിയോടൊപ്പം ചേർത്ത് തുല്യമായി വിദ്യർത്ഥികൾക്കു നൽകേണ്ടതാണ് .അരി വിതരണം സംബന്ധിച്ച വിവരങ്ങൾ അക്വിറ്റൻസിൽ രേഖപ്പെടുത്തേണ്ടതാണ്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...