പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

Mar 6, 2026 at 7:59 am

Follow us on

തിരുവനന്തപുരം:പ്ലസ് ടു പരീക്ഷകൾക്കൊപ്പം പരീക്ഷകൾക്കും യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും ഇന്ന് തുടക്കം. 8, 9 ക്ലാസുകളിലെയും യുപി ക്ലാസുകൾ ഉൾപ്പെടുന്ന ഹൈസ്കൂളുകളിലെ അഞ്ചു മുതലുള്ള ക്ലാസുകളിലെയും പരീക്ഷകൾക്കാണ് ഇന്നു തുടക്കമാകുക. അഞ്ചാം ക്ലാസിൽ രാവിലെ 10 മുതൽ 12.15 വരെ ഇംഗ്ലിഷ് പരീക്ഷയാണ്. 6 മുതൽ 9 വരെ ക്ലാസുകളിൽ ഉച്ചയ്ക്കു 2നാണ് പരീക്ഷ. ആറാം ക്ലാസിൽ ഭാഷാ വിഷയങ്ങളും ഏഴിൽ ഇംഗ്ലിഷ്, എട്ടിൽ ഒന്നാം ഭാഷ, ഒൻപതിൽ ഹിന്ദി എന്നീ പരീക്ഷകൾ നടക്കും. മാർച്ച്‌ 31 വരെയാണു പരീക്ഷ നടക്കുക. ഹൈസ്കൂളിനൊപ്പം പ്രവർത്തിക്കുന്ന എൽപി സ്കൂളിലെ പരീക്ഷ മാർച്ച്‌ 12ന് ആരംഭിക്കും.
ഇൻഡിപെൻഡന്റ് യുപി സ്കൂളുകളിലെ 5 മുതൽ 7 വരെ ക്ലാസുകളിലെ പരീക്ഷ 18 മുതൽ 30 വരെയും ഇൻഡിപെൻഡന്റ് എൽപി സ്കൂളുകളിലെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ പരീക്ഷ 24 മുതൽ 30 വരെയും നടക്കും. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്നലെ മുതൽ ആരംഭിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്

തിരുവനന്തപുരം:ആറാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ്‌ കോഴ്‌സിലേക്കും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ’ കോഴ്‌സിലേക്കും പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിലാണ്
ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ. ക്ലാസുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 8281098863, 8281098861, 0471-2313065, 2311654.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...