പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

Mar 2, 2026 at 1:26 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷം തന്നെ രണ്ട് ഘട്ടമായി സർക്കാർ വർദ്ധിപ്പിച്ച ഓണറേറിയം, അതിന്റെ പൂർണ ആനുകൂല്യത്തോട് കൂടി തന്നെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അംഗീകാരമുള്ള സർക്കാർ പ്രീപ്രൈമറികളിൽ ഓണറേറിയം കൈപ്പറ്റുന്ന രണ്ടായിരത്തി എണ്ണൂറ്റി മുപ്പത്തിയഞ്ച് അധ്യാപകരും, ആയിരത്തി തൊള്ളായിരത്തി നാൽപത്തിയൊന്ന് ആയമാരും നിലവിൽ സേവനം ചെയ്യുന്നു. പ്രസ്തുത ജീവനക്കാർക്ക് സേവന ദൈർഘ്യത്തിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് യഥാക്രമം പന്ത്രണ്ടായിരം, പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയും,
ആയമാർക്ക് യഥാക്രമം ഏഴായിരം, ഏഴായിരത്തി അഞ്ഞൂറ് രൂപയും എന്ന നിരക്കിൽ ആണ് എല്ലാ മാസവും ഓണറേറിയം അനുവദിച്ചു വന്നിരുന്നത്.
പ്രസ്തുത ജീവനക്കാർക്ക് നവംബർ 2025 മുതൽ 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവായിരുന്നു.


ഈ വർഷത്തെ ബഡ്ജറ്റിൽ പ്രീപ്രൈമറി ജീവനക്കാർക്ക് ആയിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് ഈ സാമ്പത്തിക വർഷം തന്നെ രണ്ട് പ്രാവശ്യമാണ് വർദ്ധനവ് നടത്തിയിട്ടുള്ളത്. ധന വകുപ്പിന്റെ അനുമതിയോട് കൂടി സർക്കാരിൽ നിന്നും വർദ്ധിപ്പിച്ച ഓണറേറിയം തുക ലഭിക്കുമെന്ന് അറിയുവാൻ കഴിയുന്നു. ഈ തുക ലഭിക്കുന്ന മുറയ്ക്ക് തന്നെ 2026 ഫെബ്രുവരി മാസത്തിൽ കുറവ് ചെയ്ത തുക ജീവനക്കാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...