കോട്ടക്കൽ:വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധവും സാങ്കേതിക വിദ്യകളോടുള്ള താല്പര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ സംഘടിപ്പിച്ചു. എക്സ്പോയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ റോബോട്ടിക്സ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കുട്ടികളിലെ നൂതന ആശയങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിക്ക് ടെക് അസിസ്റ്റ നേതൃത്വം നൽകി.
ഫാറൂക്ക് എഡുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് പി. ഉസ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു മനേജ്മെൻ്റ് പ്രതിനിധികളായ ടി.കുഞ്ഞു , എം. അബ്ദുൽ കരീം, ടി. മർക്കാർ കുട്ടി ഹാജി, ഹനീഫ തൈക്കാടൻ കെ.മെയ്തീൻ, സതീഷ് കുമാർ, കെ.സി അബ്ദുൽ സലാം, സൗമ്യ ശാന്ത്(ഐ.ടി. കോർഡിനേൻ്റർ) അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്ത അതിഥികൾ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവിനെയും സാങ്കേതിക മികവിനെയും അഭിനന്ദിച്ചു.

ടെക് അസിസ്റ്റ പ്രതിനിധികൾ റോബോട്ടിക്സിന്റെ ഭാവി സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ലഭ്യമായ പഠന അവസരങ്ങളെ കുറിച്ചും വിശദീകരിച്ചു.
പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പുതിയ പഠനാനുഭവമായി മാറിയതായി സംഘാടകർ അറിയിച്ചു.










