തിരുവനന്തപുരം: സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. മാർച്ച് 5മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി വാർഷിക പരീക്ഷയിലും ഫെബ്രുവരി 16 മുതൽ നടക്കുന്ന മോഡൽ പരീക്ഷയിലും 20 ശതമാനം ചോദ്യങ്ങളും ഏറെ കടുപ്പമേറിയതായിരിക്കും. എസ്.സിഇആർടിയുടെ നിർദേശപ്രകാരമാണ് ഈ വർഷം മുതൽ മുതൽ എസ്എസ്എൽസി പരീക്ഷയിൽ പുതിയ മാറ്റം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എസ്എസ്എൽസി മാതൃക ചോദ്യ പേപ്പർ പുറത്തിറക്കിയത്.
പരീക്ഷയിലെ ആകെ ചോദ്യങ്ങളിൽ 30 ശതമാനം ചോദ്യങ്ങൾ എളുപ്പമുള്ളതായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളതായിരിക്കും. എന്നാൽ അവശേഷിക്കുന്ന 20 ശതമാനം ചോദ്യങ്ങൾ ഏറെ കടുപ്പമുള്ള ചോദ്യങ്ങളായിരിക്കും.
20 ശതമാനം ചോദ്യങ്ങൾ കടുപ്പമുള്ളതാകുന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകും. പുതിയ ചോദ്യപേപ്പറുകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുഴുവൻ വിഷയങ്ങളുടെയും മൂന്ന് സെറ്റ് വീതം മാതൃക ചോദ്യപേപ്പറുകൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റ് വഴി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.







.jpg)


