തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 15ന് അവസാനിക്കും. ഈ വർഷം മുതൽ എൽ.എസ്.എസ്. പരീക്ഷയുടെ പേര് സി.എം. കിഡ്‌സ് സ്കോളർഷിപ്പ് എൽപി പരീക്ഷ എന്നും യു.എസ്.എസ് പരീക്ഷയുടെ പേര് സി.എം. കിഡ്‌സ് സ്കോളർഷിപ്പ് യുപി പരീക്ഷ എന്നും പുനർ നാമകരണം ചെയ്തിട്ടുണ്ട്.
സിഎം കിഡ്‌സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ ഫെബ്രുവരി 26ന് നടക്കും. പേപ്പർ I രാവിലെ 10.00 മുതൽ 12.00 മണി വരെയാണ് നടത്തുക. പേപ്പർ II – ഉച്ചക്ക് 1.30 മുതൽ 3.30 വരെ.
സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷയും ഫെബ്രുവരി 26ന് നടക്കും. പേപ്പർ I രാവിലെ 10.00 മുതൽ 12.00വരെയും പേപ്പർ II – ഉച്ചക്ക് 1.30 മുതൽ 9.30 മണി വരെയും നടത്തും. കേരളത്തിലെ ഗവൺമെൻറ്/എയ്‌ഡഡ്/അംഗീകാരമുള്ള അൺ-എയ്‌ഡഡ് വിദ്യാല യങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവ/എയ്‌ഡഡ്/അംഗീകാരമുള്ള അൺ എയ്‌ഡഡ്) ഈ അധ്യയന വർഷം (2025-26) നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര എന്നീ വിഷയങ്ങളിൽ ആവശ്യമായ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ‘ബി’ ഗ്രേഡ് ആയ കുട്ടികൾ ഉപജില്ലാതല ശാസ്ത്രോത്സവം, കലാ-കായിക-പ്രവൃത്തി പരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗ മേളകളിൽ ഏതെങ്കിലും ഒരു ഇനത്തിൽ ‘എ’ ഗ്രേഡോ/’ബി’ ഗ്രേഡോ/ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്.
ഈ പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് അടയ്‌ക്കേണ്ടതില്ല. അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഓൺലൈനായി 15/01/2026 വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ വിവരങ്ങൾ (പേര്, ജനന തീയതി, മറ്റ് വിവരങ്ങൾ) പരിശോധിച്ച് ക്യത്യമാണെന്ന് ഉറപ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
വിവരങ്ങൾക്ക്: 0471-2546832,0471-2546833 – : E MAIL: Issusshelpdesk@gmail.com








