പ്രധാന വാർത്തകൾ
കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ

കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു

Jan 5, 2026 at 6:27 pm

Follow us on

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി വിട്ടുകൊടുക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ സ്കൂളുകൾക്ക്‌ ക്കൈമാറും. ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കയാണ് ‘സ്‌നേഹം’ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ മാർഗരേഖ ഉടൻ പുറത്തിറക്കും.

സ്‌കൂളിലെ സ്‌പോർട്‌സ് പിരീയഡിന് പുറമെ കളിക്കാനായി കുട്ടികളുടെ താമസ പ്രദേശങ്ങളിലും പ്രത്യേക കളിയിടം സജ്ജമാക്കും. സ്‌കൂൾ വിട്ടാൽ ഒരു മണിക്കൂറെങ്കിലുംം കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അതത് പ്രദേശങ്ങളിലെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സഹായം ഉപയോഗപ്പെടുത്തും. സ്കൂളുകളിൽ കൂടുതൽ കളിനേരം കണ്ടെത്തുന്നത്  പരിഗണിക്കണം. ഇതിനു മേൽനോട്ടം വഹിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കും.

Follow us on

Related News