തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ ഇന്ന് രാവിലെ 9.30 മുതൽ നടക്കും. ഇന്ന് ഉച്ചക്ക് ശേഷം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും രാവിലത്തേക്ക് മാറ്റി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇനിയുള്ള 2 മാസക്കാലം വാർഷിക പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള സമയമാണ്. മിനിമം മാർക്ക് സമ്പ്രദായം ഉള്ളതിനാൽ എല്ലാ സ്കൂളുകളിലും പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഇതിനു ശേഷം റിവിഷൻ നടത്താനും നിർദേശം ഉണ്ട്. പ്ലസ്ടു പ്രാക്റ്റിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 23 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 2 മുതൽ 30വരെ നടക്കും. നിശ്ചിത ക്ലാസുകളിൽ മിനിമം 30% മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകും. ഇതിന് ശേഷം മെയ് മാസത്തിൽ സേ പരീക്ഷ നടത്തും.
- കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു
- ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലം
- കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
- കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ
- കെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണം








