പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

Dec 7, 2025 at 12:53 pm

Follow us on

തിരുവനന്തപുരം:പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും അവധിയായിരിക്കും. ഈ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടിങ് മെഷീൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥനങ്ങൾക്കും നാളെ (ഡിസംബർ 8നും അവധി ആയിരിക്കും. അതോടൊപ്പം വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾളുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കുന്നതിന് നിർദേശം ഉണ്ട്. വോട്ടെടുപ്പ് ദിവസമായ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുഅവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അവധി.

സ്കൂൾ പരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളുടെ പരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന “പരീക്ഷ പേ ചർച്ച” ജനുവരിയിൽ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ് പരീക്ഷ പേ ചർച്ച. ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ ജനുവരി 11ന് അവസാനിക്കും. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും തിരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയുക. MyGov പോർട്ടലിലെ പ്രശ്നോത്തരി മത്സരത്തിൽ വിജയിക്കുന്നവർക്കാണു ചർച്ചയിൽ പങ്കെടു ക്കാൻ അവസരം. കുട്ടികൾ പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം 500 വാക്കിൽ കവിയാതെ മുൻകൂട്ടി എഴുതി നൽകണം. ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...