പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

Dec 1, 2025 at 12:49 pm

Follow us on

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ) രജി‌സ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം ഡിസംബർ 3വരെ നീട്ടി. ഡിസംബർ 3ന് വൈകുന്നേരം 5മണിവരെ രജിസ്റ്റർ ചെയ്യാം.
അതേസമയം സ്കൂൾ അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 15 മുതൽ പരീക്ഷ ആരംഭിച്ച് ഡിസംബർ 23ന് അവസാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂൾ അർധവാർഷിക പരീക്ഷ പുന:ക്രമീകരിച്ചത്. എൽപി, യുപി, ഹൈ സ്കൂൾ പരീക്ഷകൾ ഒറ്റഘട്ടമായിത്തന്നെ നടത്തും. എന്നാൽ ഹയർ സെക്കന്ററി പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂൾ തുറന്ന് ജനുവരി 6നാണ് ഹയർ സെക്കന്ററിയുടെ അവസാന പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15ന് പരീക്ഷകൾ ആരംഭിക്കും.
ഡിസംബർ 23ന് പരീക്ഷ പൂർത്തിയാക്കും. 23ന് തന്നെ സ്കൂൾ അടയ്ക്കും. ക്രിസ്‌മസ്‌ അവധിക്ക് ശേഷം ജനുവരി 5ന് സ്‌കൂൾ തുറക്കും.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...