പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം

Nov 26, 2025 at 11:16 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പിരീയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന നിർദേശം പ്രധാന അധ്യാപകർ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം.  ബാലാവകാശ കമ്മിഷന്റെ ഉത്തരവ്‌ കർശനമായി നടപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നിർദേശം പ്രധാന അധ്യാപകർ നടപ്പാക്കുന്നുണ്ടോ എന്ന് അതത് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
കലാ- കായിക -പ്രവൃത്തിപരിചയ പിരീയഡുകൾ മറ്റു വിഷയങ്ങൾക്കായി മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ബാലവകാശ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. പുതിയ പാഠ്യപദ്ധതിയിൽ എൽപിമുതൽ ഹയർസെക്കൻഡറിവരെ കലാ-കായിക വിദ്യാഭ്യാസം നിബന്ധമാണ്. പ്രൈമറിയിൽ കളികളുമായി സംയോജിപ്പിച്ചാണ് പഠനം നടത്തേണ്ടത്. യുപിയിൽ ആഴ്ചയിൽ മൂന്നു പിരീയഡും എട്ടാംക്ലാസിൽ രണ്ട് അല്ലെങ്കിൽ മൂന്ന് പിരീയഡും ഒൻപതാം ക്ലാസിൽ രണ്ട്  പിരീയഡും പത്താം ക്ലാസിൽ ഒരു പിരീയഡും വേണമെന്നാണ് നിർദേശം.

എന്നാൽ ഈ പിരീയഡുകളിൽ അധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കാണിക്കാൻ കലാ-കായിക പിരീയഡുകൾ നിശ്ചയിച്ചുള്ള ഒരു ടൈംടേബിളും അധ്യാപകർക്ക് പഠിപ്പിക്കാൻ മറ്റൊരു ടൈംടേബിളും തയ്യാറാക്കുന്നതായും പരാതിയുണ്ട്. ഇത് ചൂണ്ടിക്കട്ടിയാണ് കൊല്ലം പോരുവഴി സ്വദേശിയായ അധ്യാപകൻ എൽ. സുഗതൻ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാൽ
ഇത്തരത്തിൽ കലാ-കായിക പിരീയഡുകൾ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകർ സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.

Follow us on

Related News