പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ

Nov 14, 2025 at 9:52 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ ആകെ 5841 ഒഴിവുകളുണ്ട്. ഇതിൽ 17 അസി. കമ്മിഷണർ തസ്തികകളും 227 പ്രിൻസിപ്പൽ തസ്തികകളും ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി പോസ്റ്റ് ഗ്രാഡ്വേറ്റ് അധ്യാപക തസ്തികയിൽ ആകെ 2978 ഒഴിവുകൾ ഉണ്ട്. ട്രെയ്ൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് തസ്തികയിൽ 5772 ഒഴിവുകളിൽ നിയമനം നടത്തും. ഇതിനു പുറമേ ലൈബ്രേറിയൻ അടക്കമുള്ള മറ്റ് അനധ്യാപക തസ്തികകളിലും നിയമനം നടത്തുന്നുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും ആവശ്യമായ നിയമനത്തിന് സിബിഎസ്ഇ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. എഴുത്തു പരീക്ഷയുടെയും നൈപുണ്യശേഷി പരീക്ഷ, മെഡിക്കൽ എന്നിവയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 4. കൂടുതൽ വരങ്ങൾക്ക്: http://cbse.gov.in സന്ദർശിക്കുക.

Follow us on

Related News