തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ ട്രെയിനിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിനും പ്രിൻസിപ്പലിനും എതിരെ കടുത്ത വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങൾ നടത്താൻ സംസ്ഥാനത്തെ ഒരു സ്കൂളിനേയും അനുവദിക്കില്ലെന്നും ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിൻസിപ്പലിന് എവിടെനിന്നു കിട്ടിയെന്നും മന്ത്രി ചോദിച്ചു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. അഹങ്കാരത്തിന്റെ സ്വരമാണതെന്നും മന്ത്രി പറഞ്ഞു. ഏത് മാനേജ്മെന്റ് നടത്തുന്ന സ്കൂളാണെങ്കിലും സ്കൂളുകൾക്ക് എൻഒസി നൽകുന്നത് സംസ്ഥാന സർക്കാരാണ്. മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങൾക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് എൻഒസി നൽകുന്നതെന്നും അത് ലംഘിച്ചാൽ എൻഒസി പിൻവലിക്കാനുള്ള അധികാരം വിദ്യാഭ്യാസ നിയമത്തിൽ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നാണ് സൂചന.
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ
ഇടുക്കി:ദേശഭക്തി ഗാനം എന്ന നിലയിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ...









