ഇടുക്കി:ദേശഭക്തി ഗാനം എന്ന നിലയിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ ഗണഗീതം പാടിയതെന്നും ഈ കാരണത്താൽ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് സൈബർ ആക്രമണം നടത്തുന്നതായും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ കെ.പി.ഡിന്റോ. സ്കൂളിൽ ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിവാദം ഉണ്ടായതോടെ കുട്ടികൾ ഭയത്തിലാണ്. കുട്ടികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സൈബർ ആക്രമണം നടത്തുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടല്ല ഗണഗീതം പാടിയത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ അവശ്യപ്രകാരമാണ് കുട്ടികൾ പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും പ്രിൻസിപ്പൽ കട്ടപ്പനയിൽ പറഞ്ഞു.
ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ ട്രെയിനിൽ...







.jpg)

