പ്രധാന വാർത്തകൾ
ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം

‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

Nov 9, 2025 at 3:40 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികകളെ പ്രഖ്യാപിച്ചു. 100 സ്‌കൂളുകൾ വിജയികളായി. ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്‌കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ് കരകുളത്തിനാണ് റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനം. അച്യുതവാര്യർ എച്ച്.എസ്.എസ്, പൊന്നാനി (മലപ്പുറം), എസ്.എൻ.ഡി.പി. എച്ച്.എസ്. ഉദയംപേരൂർ (എറണാകുളം) സ്‌കൂളുകൾ രണ്ടാംസ്ഥാനവും ഇടയൂർ എ.എം.എൽ.പി.എസ്. (മലപ്പുറം), എച്ച്.എം.എച്ച്.എസ്.എസ്. പഴകുളം (കൊല്ലം) സ്‌കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് (കോഴിക്കോട്), കൊച്ചു കൊട്ടാരം എൽ.പി.സ്‌കൂൾ ഞണ്ട്പാറ (കോട്ടയം), ജി.എച്ച്.എസ്. വടശ്ശേരി (മലപ്പറം), എം.കെ.എച്ച്.എം.എച്ച്.എസ്.എസ് മുക്കം (കോഴിക്കോട്) സ്‌കൂളുകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 30,000, 20,000, 15,000 രൂപ വീതം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും 10,000 രൂപ പ്രത്യേക പരാമർശത്തിന് അർഹമായ സ്‌കൂളുകൾക്കും ലഭിക്കും. മറ്റു 91 സ്‌കൂളുകക്ക് 5,000 രൂപ വീതം ലഭിക്കും.

26 സ്‌കൂളുകളുമായി മലപ്പുറം ജില്ലയാണ് വിജയികളിൽ ഏറ്റവും മുന്നിൽ. 14 സ്‌കൂളുകൾ എറണാകുളത്ത് നിന്നും 10 സ്‌കൂളുകൾ കാസറഗോഡിൽ നിന്നും വിജയികളായി. കോഴിക്കോട് 8, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കോട്ടയം 5 വീതവും, ആലപ്പുഴ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം 4 വീതവും, ഇടുക്കി 2, തൃശ്ശൂർ 1 എന്നിങ്ങനെയാണ് വിജയികളുടെ ജില്ലാ പ്രാതിനിധ്യം. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനും സി-ഡിറ്റ് മുൻ ജോയിന്റ് ഡയറക്ടർ കെ മോഹൻ കുമാർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി.എസ്., കൈറ്റ് വിക്ടേഴ്‌സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ.മനോജ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
നവംബർ 15-ന് കൈറ്റിന്റെ പതിനാല് ജില്ലാ ഓഫീസുകളേയും ബന്ധിപ്പിച്ച് നടത്തുന്ന ചടങ്ങിൽ നൂറ് സ്‌കൂളുകളേയും ആദരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. മുഴുവൻ സ്‌കൂളുകളുടേയും പട്ടികയും വിശദാംശങ്ങളും http://kite.kerala.gov.in ൽ ലഭ്യമാണ്.

Follow us on

Related News

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...