പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Nov 7, 2025 at 3:16 pm

Follow us on

തിരുവനന്തപുരം:2025-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള അപേക്ഷകൾ (ഗ്രന്ഥങ്ങൾ) ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്‌മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾക്ക്‌ കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം, പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം എന്നിവ സമർപ്പിക്കാം.
എൻഡോവ്‌മെന്റ് അവാർഡുകൾ;
സി.ബി. കുമാർ അവാർഡ് (ഉപന്യാസം, 10,000 രൂപ).
40 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകൾ:
യുവ കവിതാ അവാർഡ് (കവിത: 10,000 രൂപ), ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ 10,000 രൂപ).
ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യം 5,000 രൂപ), 50 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്‌മെന്റ് അവാർഡ്; പ്രൊഫ. എം. അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് (സാഹിത്യവിമർശനം).

ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കില്ല. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുപ്രസാധകർ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കിൽ അവയും പരിഗണിക്കില്ല. അവാർഡിനുള്ള പുസ്‌കകങ്ങളോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ (എൻഡോവ്മെന്റ് അവാർഡുകൾക്ക് പ്രായം കണക്കാക്കുന്നതിനുവേണ്ടി) കൂടി അയയ്‌ക്കണം. ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനക്കുള്ള പുസ്തകങ്ങൾ അയക്കാം. കൃതികളുടെ മൂന്നു പകർപ്പുകൾ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ, 680020 എന്ന വിലാസത്തിൽ ഡിസംബർ 15ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://keralasahityaakademi.org സന്ദർശിക്കുക.

Follow us on

Related News