തിരുവനന്തപുരം: സര്‍ക്കാര്‍,എയ്ഡഡ്, സ്പെഷ്യല്‍ ടെക്‌നിക്കല്‍ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് പഠനമുറി നിർമിച്ചു നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാര്‍ട്ട് പഠനമുറി നിര്‍മ്മിക്കുന്നതിന് പരമാവധി 2.50 ലക്ഷം രൂപ അനുവദിക്കും.
അടിയ, പണിയ, പി.വി.ടി.ജി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, വീടിന്റെ വിസ്തീര്‍ണ്ണം എറ്റവും കുറവുള്ള കുടുംബം, ഒന്നിലധികം പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥികളായുള്ള കുടുംബം, വിധവ കുടുംബനാഥ ആയിട്ടുള്ള കുടുംബം, അച്ഛന്‍/അമ്മ/സഹോദരങ്ങള്‍ ആരെങ്കിലും കിടപ്പുരോഗികള്‍/മാരകരോഗികള്‍ ആയിട്ടുള്ള കുടുംബം, കുട്ടിയുടെ മുന്‍ വര്‍ഷത്തെ പഠനമികവ് എന്നിവയാണ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍. കുടുംബത്തിലെ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്/കോര്‍പ്പറേഷന്‍, അര്‍ദ്ധസര്‍ക്കാര്‍, മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡ്/കോര്‍പ്പറേഷന്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ബാങ്കിങ്് മേഖല, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ മക്കള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി രണ്ടുലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, ആധാര്‍ പകര്‍പ്പ്, റേഷന്‍കാര്‍ഡ് പകര്‍പ്പ്, സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്സബുക്ക് പകര്‍പ്പ്, വിദ്യാര്‍ഥിയുടെ മുന്‍ ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് (സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയത്) എന്നിവ ലഭ്യമാക്കണം. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ 17. വിദ്യാര്‍ഥികളുടെ അപേക്ഷ, സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രക്ഷിതാക്കള്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. ഫോണ്‍-04931-220315.
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം
തിരുവനന്തപുരം:വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ...








