തിരുവനന്തപുരം: ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽമണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതതേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ് സമയം വർധിപ്പിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് കത്തയച്ചിട്ടുണ്ട്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ പുരോഗമിക്കുകയാണ്. ക്ലാസ്പീരിയഡിന്റെ കാര്യത്തിൽ തീരുമാനം വന്നാൽ പുതിയ പാഠ്യപദ്ധതി പൂർത്തിയാവുന്ന മുറയ്ക്ക് അധ്യയനസമയം മാറും. സ്കൂൾ ഏകീകരണം പൂർത്തിയാക്കുന്നതിനു മുന്നോടിയായുള്ള തസ്തികനിർണയംകൂടി കണക്കിലെടുത്താണ് സമയമാറ്റം വരുന്നത്. ഹയർ സെക്കന്ററിയിൽ സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ മുക്കാൽ മണിക്കൂർ പോരെന്ന് അഭിപ്രായമുണ്ട്. നിലവിൽ കോളജുകളിൽ ഒരു മണിക്കൂറാണ് ക്ലാസ് സമയം. ഇതേ രീതിയിലേക്ക് ഹയർ സെക്കന്ററി വിഭാഗത്തേയും മാറ്റുക എന്നതാണ് ലക്ഷ്യം.
														ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ
തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്...









