തിരുവനന്തപുരം:2026 ജനുവരിയില്‍ നടക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരിയിൽ ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുക.bഫൈനല്‍ ഗ്രൂപ്പ് 1 പരീക്ഷ – ജനുവരി 5,7,9, ഗ്രൂപ്പ് 2- ജനുവരി 11,13,16, ഇന്റര്‍ മീഡിയറ്റ് ഗ്രൂപ്പ് 1- ജനുവരി 6,8,10, ഗ്രൂപ്പ് 2- ജനുവരി 12,15,17, ഫൗണ്ടേഷന്‍ പരീക്ഷ- ജനുവരി 18, 20, 22, 24 എന്നീ തീയതികളിലായി നടക്കും. വിദ്യാർത്ഥികൾക്ക് നവംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താൻ നവംബര്‍ 20 മുതല്‍ 22 വരെ സമയം അനുവദിക്കും.ഇന്ത്യയിലും വിദേശത്തുമായുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് 1,500 രൂപയാണ് ഫീസ്. ഇന്റര്‍മീഡിയറ്റ് ഒരു ഗ്രൂപ്പിന് 1,500 രൂപ, രണ്ട് ഗ്രൂപ്പിനും കൂടി 2,700 രൂപ, ഫൈനല്‍ ഒരു ഗ്രൂപ്പിന് 1,800 രൂപ, രണ്ട് ഗ്രൂപ്പിനും കൂടി 3,300 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. നവംബര്‍ 16 ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 600 രൂപ ലേറ്റ് ഫീ ആയി നൽകണം. വിശദ വിവരങ്ങൾ https://www.icai.org വഴി ലഭ്യമാണ്.
														ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന
തിരുവനന്തപുരം: ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ്...









