തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള 2026ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. https://jeemain.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. 2026 ജനുവരി 21മുതൽ 30വരെയാണ് ഒന്നാംഘട്ടപരീക്ഷകൾ നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നുമുതൽ10 വരെ. രണ്ടാംഘട്ട പരീക്ഷയുടെ രജിസ്ട്രേഷൻ ജനുവരിയിൽ നടക്കും. എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയാണ് JEE.
സ്കൂളുകളുടെ വിലയിരുത്താൻ അക്കാദമിക് പെർഫോമന്‍സ് റിപ്പോർട്ട് കാർഡ്
തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം കാര്യക്ഷമമാക്കാൻ സെന്‍ട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്‍ (സിബിഎസ്ഇ) ആദ്യമായി സ്കൂൾ അക്കാദമിക് പെർഫോമന്‍സ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. 10, 12 ക്ലാസുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. റിപ്പോർട്ട് കാർഡുകൾ സ്വകാര്യ ലോഗിന്‍ ഐഡി ഉപയോഗിച്ച് അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാവുക.ഓരോ വിഷയത്തിന്റെയും അധ്യാപന മികവും, പരീക്ഷാഫലത്തിന്റെ സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ശരാശരിയും കണക്കിലെടുത്താണ് ഓരോ സ്കൂളുകളുടെയും പ്രകടനം വിലയിരുത്തുക. സ്പോർട്സിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തവും അതിനൊപ്പം പരിശോധിക്കും. ഇത്തരത്തിൽ ഓരോ സ്കൂളുകളുടെയും മികവും പോരായ്മകളും റിപ്പോർട്ട് കാർഡിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടുതൽ കാര്യക്ഷമാമായി പ്രവർത്തിക്കാൻ സ്കൂളുകൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം റിപ്പോർട്ട് കാർഡുകൾ അതത് സ്കൂളുകൾക്ക് മാത്രമാണ് ലഭ്യമാവുക എന്നത് മാറ്റണമെന്നും തങ്ങളുടെ വിലയിരുത്തലുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി.







.jpg)


