പ്രധാന വാർത്തകൾ
എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

Oct 31, 2025 at 11:21 am

Follow us on

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഐക്യരാഷ്ട്ര ആരോഗ്യ വിഭാഗം ഡയറക്ടറുമായ ഡോ.സന്തോഷ്‌ കുമാർ ഗാസയിലെ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടയിൽ തനിക്കുണ്ടായ അനുഭവങ്ങൾ തെളിവ് സഹിതം അവതരിപ്പിച്ചു. പുറത്തുകടക്കാനാത്തവിധംതടങ്കലിലെന്നപോലെ സ്വാതന്ത്ര്യം നിഷേധിച്ച ജനങ്ങളോടുള്ള ക്രൂരമായ അക്രമമായിരുന്നു ഇസ്രായേൽ നടത്തിയത്. വെള്ളവും, ഭക്ഷണവും ,ചികി ത്സയും നിഷേധിച്ച ഇരകളിൽ മുഖ്യവും സ്ത്രീകളും കുട്ടികളുമായിരുന്നു എന്നത് വംശഹത്യയുടെ ഉത്തമ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളും സ്‌കൂളുകളും വകഭേദമില്ലാത്ത ആക്രമണം വരും നാളിൽ ഏതു ഭരണാധികാരിക്കും ആക്രമങ്ങൾ നടത്താനുള്ള സാധുത നൽകുമെന്നും അദ്ദേഹം സമർത്ഥിച്ചു. ലോകത്ത് മുൻപ് വംശഹത്യകളിൽ നിന്ന് വ്യത്യസ്ഥമായി ഗാസയിലേത് പരസ്യമായി നടത്തിയ വംശഹത്യയാണെന്നത് കൂടുതൽ ഭീകരമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ഇ.എസ് മെഡിക്കൽ കോളേജ് ഡയറക്ടറും എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ടുമായ ഡോ: പി.എ ഫസൽ ഗഫൂർ അദ്ധ്യക്ഷതവഹിച്ചു.തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഡോ.സുരേഷ് കുമാർ, ഡോ.ഫസൽ ഗഫൂർ എന്നിവർ മറുപടി നൽകി.രജിസ്ട്രാർ ഡോ:ജമാലുദ്ദീൻ സി.വി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ്‌ ഷഫിൻ.വി നന്ദിയും പറഞ്ഞു.

Follow us on

Related News