തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയയ്ക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവയ്ക്കും. പുന പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ എഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയിൽ 2 സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ഉണ്ട്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ തുടർന്ന് സിപിഐ കർശന നിലപാട് എടുത്തതോടെയാണ് സർക്കാറിന്റെ പുന:പരിശോധന. സിപിഐ മന്ത്രിമാരടക്കം പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേരത്തെ ബിനോയ് വിശ്വവും എന്നെ ബേബിയും തമ്മിൽ ചർച്ച നടത്തിയത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇത് എല്‍ഡിഎഫിന്റെ വിജയമാണെന്നും മുഖ്യമന്ത്രി തീരുമാനം പറയുമെന്നും ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു.
വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. വിജയത്തന്റെ കാര്യമാണ് പറയേണ്ടതെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു ഇന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പിഎം ശ്രീ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു.





.jpg)


