പ്രധാന വാർത്തകൾ
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

Oct 29, 2025 at 12:25 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ, എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്, ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എംഎസ്​സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്ങ്, പോസ്റ്റ‌് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ എന്നീ കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത. ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിംഗിന് പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യ  യോഗ്യത വേണം. അപേക്ഷ ഫീസ് 500 രൂപ A/C No.  67317447261 Honorary Director, Centre for Yoga, SBI, MG University Campus Branch, IFSC: SBIN0070669 എന്ന അകൗണ്ടിൽ അടയ്ക്കണം.

http://cyn.mgu.ac.in സന്ദർശിച്ച് നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് നേരിട്ട് സമർപ്പിക്കണം. അപേക്ഷ ഫോം പൂരിപ്പിച്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടോ അല്ലെങ്കിൽ തപാൽ മാർഗമോ നൽകണം. അപേക്ഷ ഒക്ടോബർ 31നകം നൽകണം. അപേക്ഷ നൽകേണ്ട വിലാസം;

ഡയറക്ടർ, സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി, മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം–686560 കൂടുതൽ വിവരങ്ങൾക്ക്: 9447569925, 9539427114

Follow us on

Related News