കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ, എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്, ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്ങ്, പോസ്റ്റ‌് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ എന്നീ കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത. ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിംഗിന് പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. അപേക്ഷ ഫീസ് 500 രൂപ A/C No. 67317447261 Honorary Director, Centre for Yoga, SBI, MG University Campus Branch, IFSC: SBIN0070669 എന്ന അകൗണ്ടിൽ അടയ്ക്കണം.
http://cyn.mgu.ac.in സന്ദർശിച്ച് നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് നേരിട്ട് സമർപ്പിക്കണം. അപേക്ഷ ഫോം പൂരിപ്പിച്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടോ അല്ലെങ്കിൽ തപാൽ മാർഗമോ നൽകണം. അപേക്ഷ ഒക്ടോബർ 31നകം നൽകണം. അപേക്ഷ നൽകേണ്ട വിലാസം;
ഡയറക്ടർ, സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി, മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം–686560 കൂടുതൽ വിവരങ്ങൾക്ക്: 9447569925, 9539427114









