തിരുവനന്തപുരം:മെഡിക്കൽ വിഭാഗത്തിൽ ബാച്‌ലർ ബിരുദം നേടിയവർക്ക് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ നവംബർ 29ന് നടക്കും. ഏതാനും സീറ്റുകളിലേക്കാണ് പ്രവേശനം. 50 ശതമാനം മാർക്കോടെ എംബിബിഎസ്, ബിഡിഎസ് / ആയുർവേദം / ഹോമിയോപ്പതി / യുനാനി / സിദ്ധ / നഴ്സിങ് / ഫാർമസി / ഫിസിയോതെറപ്പി / മെഡിക്കൽ ലാബ് ടെക് / മെഡിക്കൽ റേഡിയളോജിക്കൽ ടെക്‌നോളജി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിൽ ബാച്‌ലർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പബ്ലിക് ഹെൽത്ത് വിഷയമായ ബാച്‌ലർ അല്ലെങ്കിൽ മാസ്റ്റഴ്സ് ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 55 ശതമാനം മാർക്കുള്ള വെറ്ററിനറി ബിരുദക്കാരെയും പരിഗണിക്കും. ബന്ധപ്പെട്ട കൗൺസിൽ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഫുൾടൈം, റഗുലർ ബിരുദക്കാരെ മാത്രമേ പരിഗണിക്കൂ. അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. എൽബിഎസ് സെന്റർ വഴിയാണ് തിരഞ്ഞെടുപ്പ്.
നവംബർ 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 1800 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാർക്കു 900 രൂപ മതി. ഫീസ് നവംബർ 19നകം ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് http://lbscentre.kerala.gov.in, https://lbscentre.in സന്ദർശിക്കുക.








