തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്കൂളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പിആർഡി ചേമ്പറിൽ ഔപചരികമായി നിർവഹിച്ചു. LSS, USS സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ അവസരത്തിൽ നിർവഹിക്കുന്നതായും മന്ത്രി അറിയിച്ചു.
2026എസഎസ്എൽസി പരീക്ഷ മാർച്ച് 5മുതൽ: വിശദ വിവരങ്ങൾ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5മുതൽ. മാർച്ച് 5ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30ന് അവസാനിക്കും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത്. പരീക്ഷ രാവിലെ 9.30മുതൽ തുടങ്ങും. എസ്എസ്എൽസി ഐ ടി മോഡൽ പരീക്ഷ ഫെബ്രുവരി 2മുതൽ 13വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16മുതൽ 20വരെ നടക്കും. അപേക്ഷയും ഫീസും പിഴകൂടാതെ നവംബർ 12മുതൽ 19വരെ. പിഴയോടെ നവംബർ 21 മുതൽ 26വരെ. മൂല്യം നിർണയം ഏപ്രിൽ 7മുതൽ 25വരെ നടക്കും. ഫലപ്രഖ്യാപനം മേയ് 8ന് നടത്തും. 4,25,000 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.








