തിരുവനന്തപുരം:കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ (കാറ്റഗറി നമ്പർ 378/2025) സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. തസ്തികമാറ്റം മുഖേനയാണ് നിയമനം. ആകെ 21 ഒഴിവുകൾ ഉണ്ട്. തസ്തികമാറ്റം മുഖേന (10% ഇൻ-സർവ്വീസ് ക്വാട്ട ഒഴിവുകളിലേയ്ക്ക്) ആണ് നിയമനം. അപേക്ഷാ തീയതിയിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,100 രൂപമുതൽ 1,17,400 രൂപവരെ ശമ്പളം ലഭിക്കും. ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. അപേക്ഷകർ ഓഫീസ് മേലധികാരിയിൽ നിന്നും ബോർഡിൽ റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ റയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികളിലെ നിയമനത്തിന്...







