പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്

Oct 25, 2025 at 4:43 am

Follow us on

തിരുവനന്തപുരം: എം​ബിബിഎ​സ്,​ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് കോ​ഴ്സു​ക​ളി​ലെ പ്രവേശനത്തിനുള്ള സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് നവംബർ 12ന്. അ​ഖി​ലേ​ന്ത്യ ​​ക്വാട്ടയ്ക്ക് പുറമെ കൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് കൗ​ൺ​സ​ലി​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് ന​വം​ബ​ർ 4മുതൽ 9വരെ രജിസ്റ്റർ ചെയ്യണം. ര​ജി​സ്റ്റ​ർ ചെ​യ്ത് ഫീ​സ​ട​ച്ച് ചോ​യി​സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ് ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​​ക്കണം. ഇതിന് ശേഷം 12ന് ​സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ഫ​ലം പ്രസിദ്ധീകരിക്കും. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചവർ അതത് കോ​ള​ജി​ൽ എത്തി നവംബർ 13മുതൽ 20​വരെയുള്ള തീയതികളിൽ പ്രവേശനം നേടണം. സം​സ്ഥാ​ന​ത​ല സ്ട്രേ ​വേ​ക്ക​ൻ​സി റൗ​ണ്ട് കൗ​ൺ​സ​ലി​ങ് ര​ജി​സ്ട്രേ​ഷ​ൻ അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ൾ ന​വം​ബ​ർ 11നും 14നും ഇടയിൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ർ ന​വം​ബ​ർ 20ന​കം പ്ര​വേ​ശ​നം നേ​ട​ണം. കൂടുതൽ വിവരങ്ങൾക്ക് http://mcc.nic.in സന്ദർശിക്കുക. 

Follow us on

Related News