തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന് പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷനും റോൾ നമ്പറുകളും ഉപയോഗിച്ച് ഫലം അറിയാം. ഐസിഎഐയുടെ സെൻട്രൽ കൗൺസിൽ അംഗമായ സിഎ രാജേഷ് ശർമ്മ ഫലപ്രഖ്യാപന തീയതി ട്വീറ്റ് ചെയ്തു ” “പ്രിയപ്പെട്ട സിഎ വിദ്യാർത്ഥികളേ, @theicai പരീക്ഷയുടെ ഫലം 2025 നവംബർ 3-ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും വിജയത്തിനായി എന്റെ പ്രാർത്ഥനകൾ. ആശംസകൾ.” എന്നാണ് ട്വീറ്റ്. അതേസ്മയം ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഫലം എങ്ങനെ പരിശോധിക്കാം?
🌎 http://icai.nic.in എന്ന വെബ്‌സൈറ്റിലെ ഔദ്യോഗിക ICAI ഫല പേജ് സന്ദർശിക്കുക. CA സെപ്റ്റംബർ 2025′ ഫലത്തിനായി പ്രസക്തമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക – ഫൗണ്ടേഷൻ / ഇന്റർമീഡിയറ്റ് / ഫൈനൽ.
നിങ്ങളുടെ റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും നൽകുക. നിങ്ങളുടെ ഫലം സമർപ്പിച്ച് കാണുക. ഭാവിയിലെ റഫറൻസിനായി ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക അല്ലെങ്കിൽ പ്രിന്റ് ചെയ്യുക.








