തിരുവനന്തപുരം:മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എംബിബിഎസ്, ബിഡിഎസ് കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 28 രാത്രി 11.59 വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിശദവിവരങ്ങൾക്ക്: http://cee.kerala.gov.in സന്ദർശിക്കുക. ഫോൺ:0471 – 2332120, 2338487.
ആയുർവേദ പിജി പ്രവേശനം: കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പിജി ആയുർവേദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്ഇപ്പോൾ പരിശോധിക്കാം. അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ ലഭ്യമാണ്. താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 29 വൈകിട്ട് 3 നകം അലോട്ട്മെന്റ് ലഭിച്ച ആയുർവേദ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് : http://cee.kerala.gov.in, 0471-2332120 | 0471-2338487 | 0471-2525300.





.jpg)



