പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ

Oct 18, 2025 at 5:12 am

Follow us on

തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas) പദ്ധതിക്ക്‌ പട്ടികജാതി വിഭാഗത്തിലെ സ്കൂൾ വിദ്യാർഥികൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക്‌ രാജ്യത്തെ മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ‘ശ്രേഷ്ഠ’. ഇതിനായി ഒക്ടോബർ 30 വരെ അപേക്ഷ നൽകാം. നിലവിൽ എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
റസിഡൻഷ്യൽ സ്കൂ‌ളുകളി ലെ 9, 11 ക്ലാസുകളിൽ പ്രവേശനം ലഭ്യമാക്കുന്നതാണ് ശ്രേഷ്ഠ പദ്ധതി. 2010 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് ഒൻപതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. 2008 ഏപ്രിൽ ഒന്നിനും 2012 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. നാഷനൽ ടെസ്റ്റിങ് ഏജൻസി ശ്രേഷ്ഠ (NETS) പരീക്ഷ വഴിയാണ് പ്രവേശനം.
https://exams.nta.ac.in/SHRESHTA, https://nta.ac.in, https://socialjustice.gov.in എന്നിവ വഴി അപേക്ഷ നൽകാം.

Follow us on

Related News