തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ആകെ ഒരു ഒഴിവാണുള്ളത്. പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി (കാറ്റഗറി നമ്പർ 376/2025) അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 11ആണ്. പ്രതിമാസം 95,600 രൂപമുതൽ 1,53,200 രൂപവരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 45 വയസ്. ACS (Associate Company Secretary), കമ്പനി സെക്രട്ടറിയായി സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖലാ സ്ഥാപനത്തിൽ 10 വർഷത്തെ യോഗ്യതാനന്തര പരിചയം എന്നിവ വേണം. http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ
തിരുവനന്തപുരം:മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിനു കീഴിലുള്ള സെൻട്രൽ ഫെസിലിറ്റി സെൻ്ററുകളിൽ യങ് പ്രഫഷണൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഹരിയാനയിലെ കേന്ദ്രങ്ങളിലാണ് നിയമനം. ആകെ145 ഒഴിവുകളാണുള്ളത്. യങ് പ്രഫഷനൽ നിയമനത്തിന് ഐസിഎഐ/ഐസിഎംഎഐ/ ഐസിഎസ്ഐ യോഗ്യത വേണം. ശമ്പളം 75,000 രൂപ. അസിസ്റ്റന്റ് യങ് പ്രഫഷനൽ നിയമനത്തിന് ഐസി എഐ/ ഐസിഎംഎഐ/ ഐസിഎ സ്ഐയുടെ ഇന്റർ/എക്സിക്യൂട്ടീവ് ലെവൽ യോഗ്യത വേണം. ശമ്പളം 40,000 രൂപയാണ്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്
http://mca.gov.in, http://icsi.edu സന്ദർശിക്കുക.








