പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ

Oct 17, 2025 at 7:05 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലർക്ക്, കാഷ്യർ, അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിഞ്ജാപനമിറക്കി. 2025ലെ കമ്പനി, ബോർഡ് അസിസ്റ്റന്റ് വിജ്ഞാപന (കാറ്റഗറി നമ്പർ 382-383/2025) മാണ് പുറത്തിറങ്ങിയത്. ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യർ/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ എൽഡി ക്ലർക്ക് തസ്തികളിലാണ് നിയമനം. ഉദ്യോഗാർഥികൾ 18നും 36നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടാവണം. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. https://thulasi.psc.kerala.gov.in/thulasi/. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 19 ആണ്.    

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് / കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് / കെൽട്രോൺ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ / മലബാർ സിമന്റ്സ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് / ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് / കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരളത്തിലെ വികസന അതോറിറ്റികൾ / കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്, കണ്ണൂർ/ കേരള വാട്ടർ അതോറിറ്റി / കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവിൽ സപൈസ് കോർപ്പറേഷൻ തുടങ്ങിയവയാണ് കാറ്റഗറി നമ്പർ: 382/2025 ന് കീഴിലുള്ള സ്ഥാപനങ്ങൾ.

കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്‌കോ / ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്/ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്‌ലോഡ്‌ വർക്കേഴ്സ് വെൽഫെയർ ബോർഡ് /കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെൽഫെയർ ഫണ്ട് ബോർഡുകൾ എന്നിവയാണ് കാറ്റ​ഗറി നമ്പർ 383/2025 കീഴിലുള്ള സ്ഥാപനങ്ങൾ‌.

Follow us on

Related News