മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഐക്യരാഷ്ട്ര ആരോഗ്യ വിഭാഗം ഡയറക്ടറുമായ ഡോ.സന്തോഷ് കുമാർ ഗാസയിലെ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടയിൽ തനിക്കുണ്ടായ അനുഭവങ്ങൾ തെളിവ് സഹിതം അവതരിപ്പിച്ചു. പുറത്തുകടക്കാനാത്തവിധംതടങ്കലിലെന്നപോലെ സ്വാതന്ത്ര്യം നിഷേധിച്ച ജനങ്ങളോടുള്ള ക്രൂരമായ അക്രമമായിരുന്നു ഇസ്രായേൽ നടത്തിയത്. വെള്ളവും, ഭക്ഷണവും ,ചികി ത്സയും നിഷേധിച്ച ഇരകളിൽ മുഖ്യവും സ്ത്രീകളും കുട്ടികളുമായിരുന്നു എന്നത് വംശഹത്യയുടെ ഉത്തമ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളും സ്‌കൂളുകളും വകഭേദമില്ലാത്ത ആക്രമണം വരും നാളിൽ ഏതു ഭരണാധികാരിക്കും ആക്രമങ്ങൾ നടത്താനുള്ള സാധുത നൽകുമെന്നും അദ്ദേഹം സമർത്ഥിച്ചു. ലോകത്ത് മുൻപ് വംശഹത്യകളിൽ നിന്ന് വ്യത്യസ്ഥമായി ഗാസയിലേത് പരസ്യമായി നടത്തിയ വംശഹത്യയാണെന്നത് കൂടുതൽ ഭീകരമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ഇ.എസ് മെഡിക്കൽ കോളേജ് ഡയറക്ടറും എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ടുമായ ഡോ: പി.എ ഫസൽ ഗഫൂർ അദ്ധ്യക്ഷതവഹിച്ചു.തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഡോ.സുരേഷ് കുമാർ, ഡോ.ഫസൽ ഗഫൂർ എന്നിവർ മറുപടി നൽകി.രജിസ്ട്രാർ ഡോ:ജമാലുദ്ദീൻ സി.വി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷഫിൻ.വി നന്ദിയും പറഞ്ഞു.
ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്
മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...







