പ്രധാന വാർത്തകൾ
സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

Sep 18, 2025 at 1:34 pm

Follow us on

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും ആർത്തവ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

എംഫാം വിവരങ്ങൾ 21വരെ പരിശോധിക്കാം 

എംഫാം കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ തെറ്റുകൾ പരിശോധിക്കാൻ അവസരം. അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിന് സെപ്റ്റംബർ 21ന് വൈകിട്ട് 6 വരെ സമയം നൽകി. വെബ്സൈറ്റ് http://cee.kerala.gov.in

ബിഎസ്‌സി നഴ്സിങ് പ്രവേശനം 31വരെ നീട്ടി ബിഎസ്‌സി നഴ്സിങ് കോഴ്സിന്റെ പ്രവേശനം തീയതി ഒക്ടോബർ 31 വരെ നീട്ടി. സമയം ദീർഘിപ്പിച്ച് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ ഉത്തരവിറക്കി. ഈ മാസം 30വരെയാണ് പ്രവേശന നടപടികൾക്ക്‌ അനുവദിച്ചിരുന്ന സമയം.

ഫർമസി അലോട്മെന്റ്
KEAM 2025 ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്‌മെന്റ് ലിസ്റ്റ്  http://cee.kerala.gov.in ൽ ലഭ്യമാണ്.

എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ

രാജ്യത്തെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്ക്‌ ഇനി മികച്ച സ്ഥാപങ്ങളിൽ ഇന്റേൺഷിപ്പിന് അവസരം. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കായി എഐസിടിഇ ഇന്റേൺഷിപ് പോർട്ടൽ ആരംഭിച്ചു. https://internship.aicte-india.org വഴി വിദ്യാർത്ഥികൾക്ക് രജിസ്‌റ്റർ ചെയ്യാം. കമ്പനികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്.

ബിഎസ്‍സി നഴ്സിങ്, അലൈഡ് ഹെൽത്ത് അലോട്മെന്റ് 20ന്

ബിഎസ്‍സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്മെന്റ് 20ന് നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ 19ന് വൈകിട്ട് 4 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളജ് ഓപ്ഷനുകൾ നൽകണം. അലോട്മെന്റ് ലഭിച്ചവർ 23നകം പ്രവേശനം നേടണം.

നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഓപ്ഷൻ നാളെ

ഗവ. നഴ്സിങ് കോളേജുകളിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷനുകൾ ഓൺലൈനായി സെപ്റ്റംബർ 19നകം നൽകണം. അന്തിമ റാങ്ക്പട്ടിക http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളെ കോളജ് ഓപ്ഷൻ നൽകാത്തവരെ അലോട്മെന്റിനായി പരിഗണിക്കില്ല.

Follow us on

Related News