പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം

Sep 11, 2025 at 4:07 pm

Follow us on

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയായ സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ് പുരസ്‌കാരം നൽകുന്നത്. എൽ പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലെ പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകർക്കാണ് പുരസ്കാരം നൽകുന്നത്. പ്രൈമറി വിഭാഗങ്ങളിൽ അഞ്ചു വീതവും സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും മൂന്നു വീതവും വൊക്കേഷണൽ  ഹയർ സെക്കൻഡറിയിൽ നിന്നും ഒരവാർഡും ആണ് നൽകുന്നത്. പ്രവർത്തനങ്ങളിലെ മികവുകൾ തെളിയിക്കുന്ന രേഖകൾ താഴെ തരുന്ന വിലാസത്തിൽ അയക്കുക.കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സ്കൂളിന് അക്ഷരജ്യോതി പുരസ്കാരവും(10000 രൂപയും പ്രശസ്തി പത്രവും) നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

 ഒക്ടോബർ 5 ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്  വെച്ച് അവാർഡ് വിതരണം നടക്കുമെന്നു ട്രസ്റ്റ് ചെയർമാൻ എൽ സുഗതനും, അവാർഡ് കമ്മിറ്റി കൺവീനർ ഡോക്ടർ ജിതേഷ്ജി യും അറിയിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

വിലാസം: എൽ.സുഗതൻ (ചെയർമാൻ),സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, പോരുവഴി (PO), ശാസ്താംകോട്ട കൊല്ലം. ഫോൺ 9496241070.

Follow us on

Related News