തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ പ്രകാരം വിദ്യാർത്ഥികൾ ഓഗസ്റ്റ് 30നകം പ്രവേശനം നേടണം. സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ഒന്നാംഘട്ട അലോട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ്, സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലും എസ്‌സിറ്റിയിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ റൗണ്ട് അലോട്മെൻ്റ് എന്നിവ പ്രസിദ്ധീക്കരിച്ചിട്ടുണ്ട്. അലോട്മെന്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. അലോട്മെന്റ്അ ലഭിച്ചവർ വിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാ ഷീറ്റും ഹോം പേജിൽനിന്ന് ഡൗൺലോഡ് ചെയ്യണം. അലോട്മെൻറ് മെമ്മോ പ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർക്ക് തുക അടയ്ക്കേണ്ടതുണ്ടെങ്കിൽ ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് രണ്ടിനകം ഓൺലൈനിൽ അടയ്ക്കണം. 30ന് വൈകീട്ട് 3നകം അതത് കോളജിൽ പ്രവേശനം നേടണം.

സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
തൃശൂർ: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും അതുകൊണ്ട് സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം നൽകിയ അധ്യാപികയ്ക്കെതിരെ പോലീസ് കേസ് എടുത്തു. വിദ്വേഷ പരാമർശം നടത്തിയതിനാണ് തൃശൂർ ജില്ലയിലെ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തത്. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും അതുകൊണ്ട് സ്കൂളിൽ ഓണാഘോഷം വേണ്ടെന്നുമാണ് രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ അധ്യാപിക ഓഡിയോ സന്ദേശം അയച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.