പ്രധാന വാർത്തകൾ
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

Aug 20, 2025 at 7:09 am

Follow us on

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ 26ന് അവസാനിക്കും.1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയ പരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികൾ എഴുതിത്തീരുന്നതു വരെ സമയം അനുവദിക്കണം എന്നാണ് നിർദേശം. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ 18ന് ആരംഭി ച്ചിരുന്നു.പരിഷ്കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതൽ ചോദ്യപ്പേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾക്കു പകരം വിദ്യാർഥിയുടെ ചിന്താശേഷിയും വിശകലന കഴിവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിലുള്ള നാസ് പരീ ക്ഷയുടെ മാതൃകയിലുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ പരീക്ഷകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യപ്പേപ്പർ കെട്ടുകൾ തുറക്കാൻ അനുവാദമുള്ളൂ. ചോദ്യപ്പേപ്പർ പാക്കറ്റ് പൊട്ടി ക്കുന്നതിനു മുൻപ് സുരക്ഷിതത്വം ഉറപ്പാക്കണം. 

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ എംബിഎ , എംസിഎ കോഴ്സുകൾകൂടി

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷം എംബിഎ , എംസിഎ കോഴ്സുകൾകൂടി ആരംഭിക്കുമെന്ന് വൈസ് ചാൻസിലർ ഡോ.വി.പി. ജഗതിരാജ്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3 സർട്ടിഫിക്കറ്റ് പ്രോഗ്രമുകൾക്കും അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 വരെ http://sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. കേരളത്തിൽ ഉടനീളമുള്ള 45 പഠനകേന്ദ്രങ്ങളിൽ ഈ മാസം 22 മുതൽ 28 വരെ നടത്തുന്ന പ്രത്യേക അഡ്മിഷൻ ഡ്രൈവിൽ സ്പോട്ട് അഡ്മിഷൻ സൗകര്യമുണ്ടാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. പുതിയ കോഴ്സുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് പോർട്ടൽ സജ്ജമായിട്ടുണ്ടെന്നും വി.സി. പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. എം. ജയപ്രകാശ്, രജിസ്ട്രാർ ഡോ. സുനിത എ പി, കൊല്ലം റീജിയണൽ ഡയറക്ടർ പ്രൊഫ. സോഫിയാ രാജന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on

Related News