പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചുമിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾവായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

Aug 16, 2025 at 11:04 am

Follow us on

തിരുവനന്തപുരം: കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന സുരക്ഷാ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്സ് 18മുതൽ സംസ്ഥാനത്ത് ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷകൾ) പരീക്ഷകൾ ആരംഭിക്കാനിരിക്കെ ചോദ്യപേപ്പറുകളുടെ സുരക്ഷയും വിതരണവും സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. ഒന്നാം പാദവാർഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ചോദ്യപേപ്പർ വിതരണം,  സ്കൂൾതല മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് പ്രസിദ്ധീകരിച്ചത്. നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ താഴെ;

പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശം

1. ചോദ്യപേപ്പർ ബി.ആർ.സി.കളിൽ നിന്ന് കൈപ്പറ്റുന്ന സമയത്ത് ഇൻഡൻറ് കരുതേണ്ടതും ഇൻഡൻറ് പ്രകാരമുള്ള ചോദ്യപേപ്പർ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

2. ബി.ആർ.സികളിൽ നിന്നും ലഭ്യമാകുന്ന അറിയിപ്പിനനുസരിച്ച് അധ്യാപകർ കൃത്യസമയത്ത് വാങ്ങി ചോദ്യപേപ്പർ പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ വിദ്യാലയങ്ങൾ സൂക്ഷിക്കേണ്ടതാണ്.

3. പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിക്കാൻ അനുവാദമുള്ളൂ

4. പരീക്ഷ തുടങ്ങുന്നതിനു മുൻപ് ചോദ്യപേപ്പർ പായ്കറ്റിൽ എച്ച്.എം, പരീക്ഷാ ചാർജുള്ള അധ്യാപിക, രണ്ട് കട്ടികൾ എന്നിവരുടെ പേര്, ഒപ്പ്, കവർ പൊട്ടിച്ച തീയതി, സമയം എന്നിവ രേഖപ്പെടുത്തേണ്ടതാണ്.

5. ചോദ്യപേപ്പറുകളുടെ കുറവ്, ഡാമേജ് എന്നിവ വരുന്നുണ്ടെങ്കിൽ ടി വിവരം ബി.പി.സി.യെ അറിയിക്കേണ്ടതാണ്.

ജില്ലാതല നിർദേശം

1. ഡി.പി.സി, പരീക്ഷാ ചുമതലയുള്ള ഡി.പി.ഒ, എം.ഐ.എസ് കോർഡിനേറ്റർ എന്നിവർ അടങ്ങിയ മൂന്നംഗ പരീക്ഷ സെൽ രൂപീകരിക്കേണ്ടതാണ്.

2. ജില്ലയിൽ ചോദ്യപേപ്പർ വിതരണ മേൽനോട്ടവും ബി.ആർ.സി. സ്കൂൾതല ചോദ്യപേപ്പർ സ്വീകരിക്കലും സൂക്ഷിക്കലും പരീക്ഷാ നടത്തിപ്പിൻ്റെ ബി.ആർ.സിതല ഏകോപനവും, മോണിറ്ററിംഗും ജില്ലാ ഓഫീസ് നിർവ്വഹിക്കേണ്ടതാണ്.

3. ബി.ആർ.സി തലത്തിൽ സൂക്ഷിക്കേണ്ട പരീക്ഷാ സംബന്ധമായ റിക്കോർഡുകൾ പരിശോധിക്കുകയും, സൂക്ഷിക്കുന്ന ഇടത്തിന്റെ രഹസ്യ സ്വഭാവം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്.

ബിആർസി തല നിർദേശം

1. സി-ആപ്റ്റ് ൽ നിന്നും ചോദ്യപേപ്പർ വിതരണം ചെയ്യുമ്പോൾ ബി.പി.സി നേരിട്ട് ഏറ്റു വാങ്ങേണ്ടതാണ്.

2. ഇൻഡൻറ് പ്രകാരമുള്ള ചോദ്യപേപ്പർ ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

3. ചോദ്യപേപ്പറിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന രീതിയിൽ പാക്കറ്റുകൾ കീറിയിട്ടുണ്ടെങ്കിൽ ടി വിവരം ജില്ലാ ഓഫീസിനെ അറിയിക്കേണ്ടതും സി-ആപ്റ്റിൽ നിന്നും മാറ്റി വാങ്ങേണ്ടതുമാണ്.

3. ചോദ്യപേപ്പർ വിതരണം ബി.പി.സിയുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ടതാണ്.

4. ഓരോ ക്ലസ്റ്ററിനു കീഴിലുള്ള സ്കൂളുകളുടെ ചുമതല അതത് ക്ലസ്റ്റർ കോർഡിനേറ്റർമാർക്ക് നൽകേണ്ടതും എൽ.പി, യു.പി., എച്ച്.എസ്‌ എന്നിവയുടെ ചുമതല ട്രെയിനർമാരുടെ എണ്ണത്തിനുസരിച്ച് നൽകേണ്ടതുമാണ്. ബി.പി.സി., ബി.ആർ.സി പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെ പരീക്ഷ നടത്തിപ്പിൻ്റെ ചുമതലയും കൃത്യമായ മേണിറ്ററിംഗും നടത്തേണ്ടതാണ്.

5. ഇൻഡൻറ് പ്രകാരമുള്ള ചോദ്യപേപ്പർ സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

7. ബി.ആർ.സി.കളിലെ സ്കൂളുകളുടെ എണ്ണം കണക്കിലെടുത്ത് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം (Distribution Table) നിശ്ചയിക്കേണ്ടതാണ്. ബി.ആർ.സിയിലെ ജീവനക്കാർക്ക് ഇതിൻറെ ചുമതല നൽകേണ്ടതുമാണ്.

8. ബി.ആർ.സി.കളിൽ ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് ഇഷ്യൂ രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

ചോദ്യപേപ്പർ ഏറ്റുവാങ്ങുന്ന തീയതി, വിതരണം ചെയ്യുന്ന തീയതി, ഏറ്റുവാങ്ങുന്ന അധ്യാപിക അധ്യാപകന്റെ പേര്, ഒപ്പ്, ഫോൺ നമ്പർ, വിദ്യാലയത്തിന്റെ പേര്, എന്നിവ ഇഷ്യൂ രജിസറ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

10. ചോദ്യപേപ്പർ മുഴുവൻ സ്കൂളുകളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറി/അലമാരകൾ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതും, തുറക്കുന്ന സമയവും അടയ്ക്കുന്ന സമയവും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

11. പരീക്ഷ അവസാനിക്കുന്നത് വരെ ചോദ്യ പേപ്പറോ ചോദ്യ പേപ്പറിൻ്റെ അവശിഷ്ടങ്ങളോ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തു പോകാൻ പാടില്ല.

Follow us on

Related News