പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

Aug 13, 2025 at 8:37 am

Follow us on

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും.
അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പല സ്കൂളുകളിലും ലൈബ്രറികളും ലൈബ്രറേറിയന്മാരും ഇല്ല എന്ന് പരാതിയുണ്ട്. സ്കൂളുകളിൽ ലൈബ്രറി സംവിധാനം ഒരുക്കുന്നതിനും ലൈബ്രേറിയന്മാരുടെ നിയമനത്തിനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്.

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

തിരുവനന്തപുരം:പുസ്തക ബാഗുകളുടെ അമിത ഭാരം കുറച്ച് വിദ്യാർത്ഥികൾക്ക് ആയാസകരമായ സ്കൂൾ യാത്ര ഒരുക്കാൻ സർക്കാർ ആലോചന. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായം തേടി. സ്കൂൾ ബാഗുകളുടെ അമിതഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് ശ്രമമെന്നും പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

Follow us on

Related News