തൃശൂർ:സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അനുവാദം നേരത്തെ നൽകിയിരുന്നു. എന്നാൽ വിദ്യാലയങ്ങളിൽ പൊതുവായി നടക്കുന്ന ആഘോഷവേളകളിലും മറ്റും യൂണിഫോം നിർബന്ധമായിരുന്നു. ഈ ചട്ടമാണ് മന്ത്രി തിരുത്തുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!
തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന്...





