പ്രധാന വാർത്തകൾ
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾകായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

Aug 12, 2025 at 7:20 pm

Follow us on

തിരുവനന്തപുരം:പുസ്തക ബാഗുകളുടെ അമിത ഭാരം കുറച്ച് വിദ്യാർത്ഥികൾക്ക് ആയാസകരമായ സ്കൂൾ യാത്ര ഒരുക്കാൻ സർക്കാർ ആലോചന. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായം തേടി. സ്കൂൾ ബാഗുകളുടെ അമിതഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് ശ്രമമെന്നും പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അനുവാദം നേരത്തെ നൽകിയിരുന്നു. എന്നാൽ വിദ്യാലയങ്ങളിൽ പൊതുവായി നടക്കുന്ന ആഘോഷവേളകളിലും മറ്റും യൂണിഫോം നിർബന്ധമായിരുന്നു. ഈ ചട്ടമാണ് മന്ത്രി തിരുത്തുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Follow us on

Related News