തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ (പുസ്തകം നോക്കി പരീക്ഷ എഴുതുക) സിബിഎസ്ഇ തീരുമാനം. പുതിയ മാറ്റത്തിനു കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയും അംഗീകാരം നൽകി. അടുത്ത അധ്യയന വർഷത്തിൽ ഒൻപതാം ഓരോ ടേമിലും നടക്കുന്ന മൂന്ന് പരീക്ഷകളിലാണ് ഓപ്പൺ ബുക്ക് പരീക്ഷ സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് മറ്റു ക്ലാസുകളിലും നടപ്പാക്കും. അധിക വായനാ സാമഗ്രികൾ ഒഴിവാക്കി കരിക്കുലത്തിൽ ക്രോസ് കട്ടിങ് സംവിധാനം കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ഇത്. പരീക്ഷ്യ്ക്ക് മുൻപായി മാതൃകാ പരീക്ഷാ ചോദ്യ പേപ്പറുകളും നിർദേശങ്ങളും വിദ്യാർഥികൾക്ക് നൽകും. പുതിയ പരീക്ഷാ രീതി വിദ്യാർഥികളിൽ പരീക്ഷാ സമ്മർദ്ദം കുറക്കുകയും പ്രായോഗിക ജ്ഞാനം വർധിപ്പിക്കുകയും ആശയം മനസ്സിലാക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.







